Categories
Thiruvananthapuram

കേരളത്തിന്‍റെ ക്യാപ്റ്റന്‍ തലസ്ഥാനത്ത് ; രാജിക്കത്ത് ഇന്ന് കൈമാറും

തിരുവനന്തപുരം  : നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളെന്ന ഗംഭീര വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തി.

അദ്ദേഹത്തിന് ഒപ്പം ആരോഗ്യമന്ത്രി കെകെ ശൈലജ, എംവി ജയരാജൻ,  എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കളും തിരുവനന്തപുരത്തെത്തിച്ചേർന്നിട്ടുണ്ട്.

പന്ത്രണ്ട് മണിയോടെ രാജ് ഭവനിലെത്തി ഗവർണറെ കണ്ട് പിണറായി രാജിക്കത്ത് കൈമാറും.

പുതിയ മന്ത്രിസഭയിൽ  മുതിർന്ന നേതാക്കളായ എം വി ഗോവിന്ദൻ, കെഎൻ ബാലഗോപാൽ,  പി രാജീവ്, രാധാകൃഷ്ണൻ എന്നിവരടക്കം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിന് നേതാക്കളാരും തയ്യാറായിട്ടില്ല.

നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നാകും സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുക.

ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.

സമാനതകളില്ലാത്ത ചരിത്രവിജയമാണ് പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത്.

പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരി വീണ്ടും വരണമെന്ന് ജനം ആഗ്രഹിച്ചു.

സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 നെക്കാളും പകിട്ടുണ്ട് ഇത്തവണത്തെ എൽഡിഎഫ് വിജയത്തിന്.

തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസം കടന്നു കൂടി.

ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയേക്കാൾ മൂന്നിരട്ടി വ്യത്യാസത്തിൽ കരുത്തോടെയാണ് സിപിഎം വിജയിച്ച് കയറിയത്.

12 ൽ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Chief Minister Pinarayi Vijayan arrived in Thiruvananthapuram from Kannur after winning a landslide victory in the Assembly elections with 99 seats.

NEWS ROUND UP