Categories
Malappuram

കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കം ; യുവാവ് കുത്തേറ്റ് മരിച്ചു.

നെടുമ്പാശേരി : കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കത്തില്‍ നിരവധി കേസുകളിൽ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു. നെടുമ്പാശേരിയിലാണ് സംഭവം. അങ്കമാലി സ്വദേശി ജിസ്‌മോൻ ആണ് മരിച്ചത്.

കയ്യാലപ്പടിയിൽ വച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

കഞ്ചാവ് കച്ചവടത്തിലെ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

ജിസ്‌മോന്റെ മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കഞ്ചാവ് കടത്ത്, വാഹന മോഷണക്കേസുകളിൽ പ്രതിയായ ജിസ് മോൻ മൂന്ന് മാസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: A young man accused in several cases has been stabbed to death in a dispute over cannabis sales. The incident took place in Nedumbassery. The deceased was identified as Jismon, a native of Angamaly.

NEWS ROUND UP