കാനറാ ബാങ്കിന്‍റെ ജപ്തി ഭീഷണിയെതുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം ; വഴിത്തിരിവില്‍

Loading...

കാനറാ ബാങ്കിന്‍റെ ജപ്തി ഭീഷണിയെതുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം വഴിത്തിരിവിലേക്ക് കടക്കുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കുടുംബ പ്രശ്നങ്ങളെ പറ്റി ആത്മഹത്യാ കുറിപ്പിൽ പരമാർശിച്ചിട്ടുണ്ട്.

നിർണായക തെളിവുകൾ ലഭിച്ചത് ഫോറൻസിക് പരിശോധനയിൽ നിന്ന്. ദുരൂഹതകളുടെ കേട്ട് അഴിയുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബന്ധുക്കളുമായി കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ വിഷം തന്നു കൊല്ലാൻ പോലും ശ്രമിച്ചിട്ടുണ്ട്. മന്ത്രവാദിയുടെ വാക്ക് കേട്ട് ഉപദ്രവിക്കുകയും, ശകാരിക്കുകയും ചെയിതു. ഏറെയും മോളുടെയും മരണകാരണം ഭർത്താവ് ചന്ദ്രനും, ഭർത്താവിന്റെ മാതാവും, സഹോദരിയും, മകളും മാണ്. കത്തിൽ പറയുന്നു

ജപ്തി നോട്ടീസ് ലഭിച്ചിട്ടും ഭർത്താവ് സഹായിച്ചിട്ടില്ലെന്ന് ലേഖ കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഭർത്താവ് ചന്ദ്രന്റെ അമ്മയ്ക്കും, സഹോദരിമാർക്കും, ചന്ദ്രന്റെ സഹോദരിയുടെ ഭര്‍ത്താവിന് എതിരെ കത്തിൽ പറയുന്നു. ഇവരിൽ നിന്നും ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നതായും കത്തിൽ പറയുന്നു. ലേഖയുടെ ഭർത്താവ് ചന്ദ്രനും അമ്മയും സഹോദരിയും അറസ്റ്റിൽ.

Loading...