മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉടന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രവീന്ദ്രന്റെ ആശുപത്രി വാസം സിപിഐഎം ചര്‍ച്ച ചെയ്തു.

ഹാജരാകുന്നത് നീട്ടിക്കൊണ്ടുപോകുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. ചോദ്യം ചെയ്യലില്‍ നിന്ന് ദീര്‍ഘനാള്‍ ഒഴിവാകാനാകില്ല.
രവീന്ദ്രന് ചോദ്യം ചെയ്യലിന് വൈകാതെ ഹാജരാകുന്നതാണ് ഉചിതമെന്നും സിപിഐഎം വിലയിരുത്തി.
സി.എം. രവീന്ദ്രനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കൊവിഡാനന്തര പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സി.എം. രവീന്ദ്രന്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം. രവീന്ദ്രന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
News from our Regional Network
English summary: C.M. Raveendran will soon appear before the Enforcement Directorate.