ഉപതെരഞ്ഞെടുപ്പ് 18ല്‍ 10 ഉം എല്‍.ഡി.എഫ് നേടി; കോട്ടയത്ത് സി പി എം വിജയിച്ച്സിപിഐയെ പരാജയപ്പെടുത്തി

Loading...

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് 18ല്‍ 10 ഉം എല്‍.ഡി.എഫ് നേടി. കോട്ടയത്ത് സി പി എം വിജയിച്ച്സിപിഐയെ പരാജയപ്പെടുത്തി.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 18 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഫലമറിഞ്ഞ 18 സീറ്റുകളില്‍ 10 എണ്ണം എല്‍.ഡി.എഫും ഏഴെണ്ണം യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയും നേടി. കാസര്‍കോട് ബി.ജെ.പി സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. കാസര്‍കോട് കടപ്പുറം വാര്‍ഡാണ് ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. 79 വോട്ടിനാണ് കോണ്‍ഗ്രസിലെ രഹ്ന വിജയിച്ചത്. ബി.ജെ.പി കൗണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കോട്ടയത്ത് ഉദയനാപുരത്തും കല്ലറയിലും എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. പാമ്പാടിയില്‍ കോണ്‍ഗ്രസ് വിമതനില്‍ നിന്നും സീറ്റ് സി.പി.എം പിടിച്ചെടുത്തു. ഇവിടെ സി.പി.ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും 15 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ശ്രീകല 147 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശ്രീകല 3058ഉം യു.ഡി.എഫിലെ ബിന്ദു ഷാജി 2911 ഉം എന്‍.ഡി.ഐയിലെ അനീഷ 487ഉം വോട്ടുകള്‍ നേടി. യു.ഡി.എഫ് സിറ്റിങ് അംഗം റീനക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്തിലെ ഉരൂട്ടമ്പലം വാര്‍ഡില്‍ എല്‍.ഡി.എഫില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. 22 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ബി.ജെ.പിയുടെ ശ്രീമിഥുന്‍ തോല്‍പിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി. ഇതോടെ മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് ലഭിക്കും കക്ഷി ഒമ്പത് സീറ്റുമായി ബി.ജെ.പി വലിയ ഒറ്റ കക്ഷിയായി. തിരുവനന്തപുരം അമ്പൂരി പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എസ് നൈനാന്‍ വിജയിച്ചു. 61 വോട്ടുകള്‍ക്കാണ് വിജയം. കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി ആയി മത്സരിച്ച് ജയിച്ച ജോര്‍ജ്കുട്ടിയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

 

കോഴിക്കോട് ഫറോക്ക് നഗരസഭ ഏഴാം വാര്‍ഡ് കോട്ടപ്പാടത്ത് യു.ഡി.എഫിലെ ഇ.കെ താഹിറ വിജയിച്ചു. 156 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. സര്‍ഫിനയെ പരാജയപ്പെടുത്തിയത്. സര്‍ഫീനക്ക് 371 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി നിഷ വിശ്വനാഥന് 21 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 40 വോട്ട് ലഭിച്ചിരുന്നു. കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. ഒമ്പതാം വാര്‍ഡ് ചമതച്ചാലില്‍ യു.ഡി.എഫിലെ ജയന്‍ മല്ലിശ്ശേരിയാണ് വിജയിച്ചത്. ഇ.കെ മോഹനനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. പയ്യാവൂരില്‍ പഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിലെ പൊക്കിളി കുഞ്ഞിരാമന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം എടക്കര പള്ളിപ്പടി വാര്‍ഡില്‍ എല്‍.ഡി.എഫിലെ എന്‍.കെ ചന്ദ്രന്‍ ആറ് വോട്ടിന് വിജയിച്ചു. നിലവിലെ കോണ്‍ഗ്രസ് അംഗം എ. മനുവിന് സര്‍ക്കാര്‍ ജോലി കിട്ടയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മലപ്പുറം മൂര്‍ക്കനാട് കൊളത്തൂര്‍ പലകപ്പറമ്പ് വാര്‍ഡില്‍ യു.ഡി.എഫ് സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. 132 വോട്ടുകള്‍ക്ക് മുസ് ലിം ലീഗ് സ്ഥാനാര്‍ഥി കെ.പി ഹംസയാണ് വിജയിച്ചത്. ലീഗ് അംഗം പുലാക്കല്‍ ബഷീര്‍ വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം തലക്കാട് കാരയില്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. 77 വോട്ടിന് കെ, നൂര്‍ജഹനാണ് വിജയിച്ചത്. ലീഗിലെ കെ. ഹസീന രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വാര്‍ഡ് രൂപീകൃതമായ കാലം മുതല്‍ തുടര്‍ച്ചയായി ലീഗ് വിജയിക്കുന്ന സീറ്റാണിത്. തൃശൂര്‍ മാളപതിയാരി വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കെ.സി രഘുനാഥ് 221 വോട്ടിന് വിജയിച്ചു. സി.പി.എമ്മിലെ എം.എസ് ഷെയ്ഖ് ബാബുവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ എബിന്‍ ബാബു 107 വോട്ടുകള്‍ക്ക് വിജയിച്ചു. യു.ഡി.എഫ് സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിച്ചന്‍ തോമസിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പാലക്കാട് കൊടുവായൂര്‍ പഞ്ചായത്തിലെ ചാന്തിരുത്തി മൂന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എം പത്മാ കൃഷ്ണന്‍ 221 വോട്ടുകള്‍ക്ക് വിജയിച്ചു. നിലവിലെ പഞ്ചായത്തംഗമായിരുന്ന സി.കെ മോഹന്‍ദാസിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. മോഹന്‍ദാസിന്റെ മകനാണ് വിജയിച്ച സി.എം പത്മകൃഷ്ണന്‍.

കണ്ണൂര്‍ തലശേരി ബ്ലോക്ക് പഞ്ചായത്തിലെ ധര്‍മടം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. സീമ 2249 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സി.പി.എമ്മിലെ പ്രൊഫ. കെ രവീന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കല്ലുമുക്കില്‍ എല്‍.ഡി.എഫ് സ്വതന്ത്ര ഷീന 172 വോട്ടിന് വിജയിച്ചു. എല്‍.ഡി.എഫ് സ്വതന്ത്ര അംഗം ശാന്തിനി മത്തായി സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ അംഗത്വം രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം