ആൾക്കൂട്ടത്തിലേക്ക് ബസ്സ് ഓടിക്കയറി: ദുരന്തം ഒഴിവായി

Loading...

ന്യൂമാഹി: ബസ്സ് കാത്ത് നിൾക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലേക്ക് ബസ്സ് ഓടിക്കയറിയപ്പോൾ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി.

ബുധനാഴ്ച രാത്രി 7.30 ന് ന്യൂമാഹി ടൗണിലാണ് സംഭവം. ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാനുളള ശ്രമത്തിനിടെയാണ് ബസ്സ് പോലീസ് ഔട്ട് പോസ്റ്റിന് സമീപത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലെ ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറിയത്. മുപ്പതിലേറെ യാത്രക്കാരാണ് അവിടെയുണ്ടായിരുന്നത്.

കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് തടഞ്ഞിട്ട് നാട്ടുകാർ ന്യൂമാഹി പോലീസിനെ വിളിച്ചെങ്കിലും പോലീസ് എത്തിയില്ലെന്ന് പരാതിയുണ്ട്.

സംഭവസ്ഥലത്ത് ഒരു പോലീസ് ഹോം ഗാർഡ് ഉണ്ടായിരുന്നു. അപകടകരമായ വിധത്തിൽ അമിതവേഗതയിൽ തെറ്റായ ദിശയിൽ ബസ്സോടിച്ച ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് സി.ആർ.റസാഖും പരാതി നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം