സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി

Loading...

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി. മിനിമം യാത്രാനിരക്ക് അൻപത് ശതമാനം വർധിപ്പിക്കും. മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 12 രൂപയാകും.

ബസ് ചാർജ് കിലോമീറ്ററിന് 70 പൈസയും കൂടും. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ബസിൽ യാത്ര ചെയ്യുമ്പോൾ പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. നിലവിലെ നിയന്ത്രണങ്ങളിൽ സർവ്വീസ് നടത്തുന്നത് ബസ് വ്യവസായങ്ങൾക്ക് നഷ്ടം വരുത്തും. അതിനാലാണ് ഈ താത്കാലിക ക്രമീകരണം എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വർധിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു. യാത്രകൾക്ക് ഇളവുള്ളവർ പുതുക്കിയ യാത്രാനിരക്കിൻ്റെ അൻപത് ശതമാനം നൽകേണ്ടി വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം