കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിലെ ഏക ബിഎസ്പി മന്ത്രി രാജി വെച്ചു

ബംഗളൂരു: കര്‍ണാടക കുമാരസ്വാമി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി എന്‍. മഹേഷ്‌ രാജി വെച്ചു.കര്‍ണാടക മന്ത്രിസഭയിലെ ഏക ബിഎസ്പി മന്ത്രിയാണ്  രാജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി വ്യക്തമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് മഹേഷിന്‍റെ രാജി എന്നതും ശ്രദ്ധേയമാണ്.

മന്ത്രിസ്ഥാനമാണ് രാജിവെച്ചതെന്നും എംഎല്‍എ എന്ന രീതിയില്‍ തുടരുമെന്നും മഹേഷ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടിപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും തന്‍റെ മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കി കത്തില്‍ മഹേഷ് പറഞ്ഞിരിക്കുന്നത്.

അടുത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് ബിഎസ്പി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം തന്‍റെ പാര്‍ട്ടി നേതാവ് പറയുന്നത് പോലെ ചെയ്യുമെന്നാണ് മഹേഷ് പ്രതികരിച്ചിരുന്നത്.

ഗൂഢാലോചന നടത്തി ബിഎസ്പിയെ ഇല്ലാതാക്കാനാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപണത്തോടെയാണ് മായാവതി സഖ്യമില്ലെന്നുള്ള പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിന് ഇപ്പോഴും സവര്‍ണമനോഭാവമാണ്. ഒറ്റയ്ക്ക് മത്സരിച്ച് ബിജെപിയെ തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിനെന്നും മായാവതി പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം