പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സം​ഗത്തിനിരയാക്കിയ സഹോദരന് 20 വര്‍ഷം തടവ്

Loading...

ഒ‍ഡീഷ : പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവിന്
ഇരുപത് വര്‍ഷം തടവ്. ഇയാള്‍ക്ക് 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

പിഴ അടയ്ക്കാത്ത സാഹചര്യത്തില്‍ 2 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി. ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലെ നിയുക്ത പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

അഡീഷണല്‍ സെഷന്‍ ജഡ്ജിയും നിയുക്ത പോക്സോ കോടതി ജഡ്ജിയുമായ മഹാലത്ത് സായും ചേര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്.

കുറ്റകൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് ഇയാള്‍ക്ക് ശിക്ഷ ലഭിക്കുന്നെതന്നും കോടതി ചൂണ്ടിക്കാണിച്ചു. ബലാത്സം​ഗത്തിന് ഇരയായ പെണ്‍കുട്ടി ഒരു അഭയകേന്ദ്രത്തില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം