ഡെറ്റോളും ലൈസോളുമെല്ലാം നിര്‍മ്മിക്കുന്ന ബ്രിട്ടീഷ് കമ്പനിയായ ‘റെക്കിറ്റ് ബെങ്കിസര്‍’ താക്കീതുമായി രംഗത്ത്

Loading...

ഡെറ്റോളും ലൈസോളുമെല്ലാം നിര്‍മ്മിക്കുന്ന ബ്രിട്ടീഷ് കമ്പനിയായ ‘റെക്കിറ്റ് ബെങ്കിസര്‍’ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ഉത്പന്നങ്ങള്‍ ഒരു കാരണവശാലും കുടിക്കുകയോ ശരീരത്തിനുള്ളിലെത്തുന്ന തരത്തില്‍ ഉപയോഗിക്കുകയോ ചെയ്യരുത് എന്നാണ് താക്കീത്.

‘അണുനാശിനികളായ പല ഉത്പന്നങ്ങളും നിര്‍മ്മിച്ച് ആഗോളതലത്തില്‍ തന്നെ കച്ചവടം നടത്തുന്ന ഒരു കമ്പനിയാണ് ഞങ്ങളുടേത്. ആ നിലയ്ക്ക് ഞങ്ങള്‍ക്ക് ഇത് വ്യക്തമാക്കേണ്ട ഉത്തരവാദിത്തമുണ്ട്. അതായത്, ഒരു സാഹചര്യത്തിലും ഞങ്ങളുടെ ഒരുത്പന്നവും മനുഷ്യശരീരത്തിലെത്തിക്കുന്ന തരത്തില്‍ ഉപയോഗിക്കരുത്. കുടിക്കുകയോ, ഇന്‍ജെക്ട് ചെയ്യുകയോ അരുത്. നിങ്ങള്‍ക്ക് ലഭിക്കുന്ന ഉത്പന്നത്തില്‍ കൃത്യമായി അത് ഉപയോഗിക്കേണ്ടതിന്റേയും സൂക്ഷിക്കേണ്ടതിന്റേയും ഗൈഡ്‌ലൈനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് വിശദമായി വായിച്ച് മനസിലാക്കുക…’- കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രോഗികളില്‍ അണുനാശിനി കുത്തിവച്ച് പരീക്ഷണം നടത്താവുന്നതാണ് എന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയുടെ തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള ആരോഗ്യ വിദഗ്ധര്‍ ഒന്നടങ്കം ഇതിനെതിരെ പ്രതികരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം