ആലപ്പുഴയിൽ വധൂവരൻമാരും; വിവാഹ വേദിയിൽ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക്

Loading...

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേരാൻ വധൂവരൻമാരും. വിവാഹ വേദിയിൽ നിന്ന് നേരിട്ടാണ് വധൂവരൻമാര്‍ പ്രതിഷേധത്തിൽ കണ്ണിയായത്.

യു പ്രതിഭ എംഎൽഎക്കൊപ്പമാണ് ഇവര്‍ മനുഷ്യമഹാ ശൃംഖലയിൽ പങ്കെടുത്തത്. വധുവിന്റെയും വരന്‍റെയും കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേരാനെത്തി.

കായംകുളം സ്വദേശികളായ  ഷെഹ്ന ഷിനു ദമ്പതിമാരാണ് വിവാഹ വേഷത്തിൽ തന്നെ പ്രതിഷേധ വേദിയിലേക്ക് എത്തിയത്.

നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ,ആലപ്പുഴ ഇമാം ജാഫര്‍ അലി സിദ്ദിഖി അടക്കമുള്ളവര്‍ ആലപ്പുഴ ജില്ലയിൽ അണിചേരാനെത്തി.  കൃത്യം മൂന്നരക്ക് തന്നെ ട്രയൽ പൂര്‍ത്തിയാക്കി. നാല് മണിക്കാണ് മനുഷ്യമഹാ ശൃംഖല . വൻ ജനപങ്കാളിത്തമാണ് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം