പ്രമുഖ ഫുട്‌ബോള്‍ താരത്തെ കണ്ടത് തല വേര്‍പെട്ട് ജനനേന്ദ്രിയം മുറിച്ച നിലയില്‍…ആ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ സംഭവിച്ചതെന്ത്?…

ബ്രസീലിയന്‍ ഫുട്ബോള്‍ താരത്തെ കൊലപ്പെടുത്തി ജനനേന്ദ്രിയം ച്ഛേദിച്ച് മൃതദേഹം ഉപേക്ഷിച്ചതായി കുറ്റസമ്മതം നടത്തി ഒരു ഭര്‍ത്താവ്. പാര്‍ട്ടിക്കിടെ തന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. സാവോ പോളോ താരം കൊറിയ ഫ്രെയ്താസിന്റെ മൃതദേഹമാണ് ബ്രസീലിലെ പരാനയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് അലാനാ ബ്രിറ്റസിന്റെ 18ാം പിറന്നാള്‍ ആഘോഷത്തിലേക്ക് താരത്തെ ക്ഷണിച്ചിരുന്നു.


കൊല്ലപ്പെട്ട കൊറിയ ഫ്രെയ്താസ്‌

മൂന്ന് ദിവസത്തിന് ശേഷം ബിസിനസ്സുകാരനും അലാനയുടെ പിതാവുമായ എഡിസണ്‍ ബ്രിറ്റസ് ജൂനിയറിനെയാണ് പോവീസ് അറസ്റ്റ് ചെയ്തത്. ഒരു നിമിഷത്തിലെ ഭ്രാന്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ വ്യക്തമാക്കി. തന്റെ കുടുംബ വീട്ടില്‍ വെച്ച് നടന്ന പാര്‍ട്ടിക്കിടെ ഭാര്യ ക്രിസ്റ്റിനയെ പീഡിപ്പിക്കാന്‍ ഡാനിയല്‍ ശ്രമിക്കുന്നത് നേരില്‍ കണ്ടതോടെയാണ് അതിരുവിട്ട് പ്രതികരിച്ച് പോയതെന്ന് ഇദ്ദേഹം കുറ്റസമ്മതത്തില്‍ പറയുന്നു. 38-കാരനായ എഡിസണ് പുറമെ ഭാര്യയെയും മകളെയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നു.


അറസ്റ്റിലായ എഡിസണ്‍ ബ്രിറ്റസ് ജൂനിയര്‍

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ പോലീസ് ക്രിസ്റ്റിനയുടെ മൊഴി എടുക്കുകയാണ്. ഭാര്യ സഹായത്തിനായി അപേക്ഷിക്കുമ്‌ബോഴാണ് താന്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നതെന്ന് എഡിസണ്‍ പറയുന്നു. കുറ്റം മുഴുവന്‍ ഏറ്റെങ്കിലും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നാണ് പോലീസ് നിഗമനം. അതുകൊണ്ട് തന്നെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഫുട്ബോള്‍ താരത്തെ ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്.

മൃതദേഹം കണ്ടെത്തുമ്‌ബോള്‍ കൊറിയയുടെ തല പാതി വേര്‍പ്പെട്ട നിലയിലായിരുന്നു. ഇതിന് ജനനേന്ദ്രിയം ച്ഛേദിക്കപ്പെട്ടിരുന്നു. എഡിസന്റെ പത്തോളം സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇപ്പോഴത്തെ വാദം. ഇത് പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

Loading...