കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞുവീണ് പിഞ്ചുബാലന്‍ മരിച്ചു

Loading...

കൊല്ലം: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞുവീണ് പിഞ്ചുബാലന്‍ മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ഷാ മന്‍സിലില്‍ മുഹമ്മദ് ഷാന്‍-ജസ്ന ദമ്ബതികളുടെ മകന്‍ അയാന്‍ ഷായാണ് മരിച്ചത്.

മുഹമ്മദ് ഷാന് വീട്ടില്‍ കോണ്‍ക്രീറ്റ് കട്ടളയും ജനലും നിര്‍മ്മിച്ച്‌ വില്‍ക്കുന്ന ജോലിയാണ്. വീടിനോട് ചേര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. രണ്ട് നില വീടിന്റെ ആദ്യ നില റോഡ് നിരപ്പിന് താഴെയാണ്. ഇവിടെയാണ് വീടിന്റെ അടുക്കളയും കോണ്‍ക്രീറ്റ് ജനല്‍, കട്ടിള നിര്‍മ്മാണ യൂണിറ്റുമുള്ളത്. അയാന്‍ഷാ ഈ ഭാഗത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. അമ്മ മുകളിലത്തെ നിലയില്‍ കൊച്ചുകുട്ടികള്‍ക്ക് ട്യൂഷനെടുത്തുകൊണ്ടിരിക്കുമ്ബോഴായിരുന്നു അപകടം. അയാന്‍ഷായെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ അമ്മ താഴേയ്ക്ക് ഇറങ്ങിച്ചെന്നപ്പോഴാണ് കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞ് ദേഹത്ത് വീണ് അനക്കമില്ലാത്ത നിലയില്‍ അയാനെ കണ്ടെത്തിയത്.

അതുവഴി കടന്നുപോയ ബി.എസ്.എന്‍.എല്ലിന്റെ വാഹനത്തില്‍ കുട്ടിയെ ഉടന്‍തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അബിന്‍ഷാ സഹോദരനാണ്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം