ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 12 കോടി വിലമതിക്കുന്ന ഭൂമി ദാനമായി നല്‍കി ബോബി ചെമ്മണൂർ. ദുരിത ബാധിതർക്കായി നല്‍കുന്നത് 2 ഏക്കർ

Loading...

വയനാട്: വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടപെട്ടവർക്ക് വീട് വയ്ക്കുന്നതിനായി കല്പറ്റടൗണിൽ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കർ ഭൂമി ഡോ ബേബി ചെമ്മണൂർ സൗജന്യമായി വിട്ടു നൽകാൻ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി കെ ശശീന്ദ്രൻ എം എൽ എ ജില്ലാ കളക്ടർ എന്നിവരുമായി ബേബി ചെമ്മണൂർ നടത്തിയ ചർച്ചയിലാണ് ഭൂമി നൽകാൻ തീരുമാനമായത്.

കൽപ്പറ്റയിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദിരത്തിന്റെ 10 ഏക്കർ ഭൂമിയിൽ നിന്നാണ് 2 ഏക്കർ ദുരിത ബാധിതർക്കായി നൽകുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം