Categories
Cinema

നീലച്ചിത്ര നിർമ്മാണക്കേസ് ; രാജ് കുന്ദ്രയെ കസ്റ്റഡിയിൽ വിട്ടു

നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ കസ്റ്റഡിയിൽ വിറ്റു.

14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി. ജൂലൈ 19നാണ് കുന്ദ്ര അറസ്റ്റിലായത്. ഇതിനു പിന്നാലെ മൂന്നാമത്തെ തവണയാണ് കസ്റ്റഡി നീട്ടിയത്.

ഇതിനിടെ, അറസ്റ്റിലായതിനു ശേഷം ഇതാദ്യമായി കുന്ദ്രയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ ശില്പ ഷെട്ടി ഭർത്താവിനോട് കയർത്തു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

“നമുക്ക് എല്ലാമുണ്ടായിരുന്നു. പിന്നെ ഇതിൻ്റെ ആവശ്യം എന്തായിരുന്നു?” എന്ന് കുന്ദ്രയോട് ശില്പ ചോദിച്ചു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് നടി കരഞ്ഞു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടിയിരുന്നു. കാൺപൂർ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Blue film making case; Raj Kundra in custody