സ്കൂള്‍ ലാബില്‍ സ്ഫോടനം; 4 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Loading...

fireകാഞ്ഞിരപ്പള്ളി:  കൂവപ്പള്ളി ടെക്നിക്കല്‍ ഹൈസ്കൂളിലെ ലാബില്‍ പൊട്ടിത്തെറി. നാല് വിദ്യാര്‍ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഒമ്പതാം ക്ളാസുകാരായ അശ്വിന്‍, സെബിന്‍, ആന്റോച്ചന്‍, അബിച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയിലും മുഖത്തും പൊള്ളലേറ്റ വിദ്യാര്‍ഥികളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11-നാണ് സംഭവം. എരുമേലി ബസ് സ്റാന്‍ഡില്‍ നിന്നു കിട്ടിയ ഇലക്ട്രിക് വെടിക്ക് ഉപയോഗിക്കുന്ന സര്‍ക്യൂട്ട് എടുത്തുകൊണ്ടുവന്ന് ലാബിലെത്തി കണക്ഷന്‍ കൊടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Loading...