തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: കള്ളിക്കാട് അരുവികുഴില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ ആക്രമണം. ബിജെപി മേഖല പ്രസിഡന്‍റ് ദീപു,ഷിജു എന്നിവരുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവീടുകളുടേയും ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പ്രശ്നപരിഹാരത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം