കേരളം മാരക രോഗങ്ങളുടെ പറുദീസ – ബി.ജെ.പി

Loading...


ആലപ്പുഴ:
  ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെട്ട കേരളം ഇന്ന് മാരക രോഗങ്ങളുടെ പറുദീസയായി മാറികൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ.മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികൾ ആരോഗ്യമേഖലയെ തീർത്തും അവഗണിച്ചതിന്റെ പരിണിതഫലമാണിത്.

ഓരോ വർഷവും ഓരോ പുതിയ രോഗങ്ങളുടെ പരീക്ഷണശാലയായി കേരളം മാറുന്നു. ഇതിനെതിരേ പ്രതിരോധ നടപടികൾ സ്വീകരിക്കുവാനോ രോഗം വരാതിരിക്കുവാനുള്ള മുൻകരുതൽ സ്വീകരിക്കുവാനോ ഭരണകൂടം തയ്യാറാകുന്നില്ല. കോടിക്കണക്കിനു രൂപയുടെ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ആരോഗ്യമേഖലയുടെ പേരിൽ ധൂർത്തടിക്കുമ്പോഴും ഒരു നല്ല സർക്കാർ ആശുപത്രി പോലും സ്വന്തം മണ്ഡലത്തിൽ തുടങ്ങാത്ത ധനമന്ത്രി സ്വകാര്യ ആശുപത്രികളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നതിൽ സംശയമുണ്ട്,അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയിലെ സർക്കാരിന്റെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരേ ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ ധർണ്ണ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, സംസ്ഥാന കമ്മറ്റി അംഗം അഡ്വ.രൺജീത് ശ്രീനിവാസ്,ജില്ലാ സെൽ കോഡിനേറ്ററും സംസ്ഥാനസമിതി അംഗവുമായ ആർ.ഉണ്ണികൃഷ്ണൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, രഞ്ചൻ പൊന്നാട്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.ജി.പ്രകാശ്, ഉഷാ സാബു , രേണുക, മണ്ഡലം സെക്രെട്ടറിമാരായ എൻ.ഡി.കൈലാസ്, സുനിൽ കുമാർ, ജ്യോതി രാജീവ്,ബിന്ദു വിലാസൻ, എസ്.സി.മോർച്ച മണ്ഡലം പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മറ്റി അംഗം സി.പി.മോഹനൻ, ഉണ്ണികൃഷ്ണ മേനോൻ, ഏരിയ പ്രസിഡണ്ട് അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Loading...