പേരാമ്പ്ര : കേരളത്തിന്റെ ഗതി മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്നും ഇടത് വലത് പ്രാദേശിക ഭരണ കൂടങ്ങളെ മടുത്ത ജനങ്ങള്‍ അതിനെതിരെ നടത്തുന്ന ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ.പത്മനാഭന്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അരിക്കുളം ഡിവിഷന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് കാളിയത്തിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ. ബാലചന്ദ്രന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കാമരാജ് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് വിഷ്ണുപുരം ചന്ദ്രശേഖരന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് സി.ആര്. പ്രഫുല്‍ കൃഷ്ണന്,
വി.സി. ബിനീഷ്, പ്രമോദ് കണ്ണഞ്ചേരി, അരുണ്‍കുമാര്‍ കാളക്കണ്ടി, വിന്‍സെന്റ് ബാലുശ്ശേരി, എടവന രാധാകൃഷ്ണന്, പ്രസാദ് ഇടപ്പള്ളി, സതീഷ് കുറ്റിയില്‍, സുകുമാരന്‍ ചെറുവത്ത്, പി. അഷറഫ് എന്നിവര്‍ സംസാരിച്ചു.