അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം നവംബര്‍ 17 ന് മുന്‍പ് ആരംഭിക്കും : ബിജെപി എംഎല്‍എ

Loading...

ജയ്പൂര്‍: നവംബര്‍ 17ന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം ആരംഭിക്കുമെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ചന്ദ് പരാഖ്. രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള ബിജെപി നേതാവാണ് ഇദ്ദേഹം.

നവംബര്‍ 17ന് സുപ്രീംകോടതി രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിധി പുറപ്പെടുവിപ്പിക്കും . എന്നാല്‍ ഇതിന് മുമ്ബുതന്നെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് നേതാവ് പറയുന്നത് . പാലിയിലെ രാംലീല പരിപാടില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഈ വര്‍ഷം നമുക്ക് അനുകൂലമായ വര്‍ഷമാണ് . കേസിലെ വിചാരണ ഒക്ടോബര്‍ 17ന് അവസാനിക്കുമെന്നും പരാഗ് വ്യക്തമാക്കി . രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ‘വളരെ നല്ല വാര്‍ത്ത’ കാത്തിരിക്കുകയാണെന്നുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ വാക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രസ്താവനയുമായി ഗ്യാന്‍ചന്ദ് പരാഖ് രംഗത്തുവന്നത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം