മധ്യപ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ദേവി സിംഗ് പട്ടേല്‍ അന്തരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയും നേതാവുമായ  ദേവി സിംഗ് പട്ടേല്‍ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു രാജ്പൂരില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ദേവി സിംഗിന്‍റെ വിയോഗം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 177 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ബിജെപി പ്രഖ്യാപിച്ചത്. അതില്‍ ഉള്‍പ്പെട്ടയാളാണ് ദേവി സിംഗ്.

അദ്ദേഹത്തിന്‍റെ വിയോഗം ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്.

ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. 2003 മുതല്‍ ഭരിക്കുന്ന സംസ്ഥാനം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് ബിജെപിയുടെ മുന്നിലുള്ളത്. എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് വലിയ തോതിലുള്ള പ്രചാരണങ്ങളാണ് മധ്യപ്രദേശില്‍ നടത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം