കന്യാസ്ത്രീ പീഡനകേസ്; ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

Loading...

കോട്ടയം: കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന  കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കും. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 -നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാത്തതിനാൽ ‘ റിമാന്റ് കാലാവധി നീട്ടും. ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അടുത്തയാഴ്ച ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ബിഷപ്പിന്റെ അഭിഭാഷകരുടെ നീക്കം.

എന്നാല്‍ ബിഷപ്പിനെതിരെയുള്ള അനുബന്ധ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി ജാമ്യാപേക്ഷയെ എതിർക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ബിഷപ്പിനെതിരെ കൂടുതൽ പരാതിയും മൊഴികളും ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാൽ അന്വേഷണ സംഘം വൈകാതെ ജലന്ധറിലേക്ക് പോകും.

Loading...