ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി തള്ളി; വിചാരണ നേരിടണമെന്ന് കോടതി

Loading...

കോട്ടയം : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഹർജി കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളി.

തനിക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയ കോടതി ഫ്രാങ്കോയ്ക്കെതിരെ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദവും അംഗീകരിച്ചു.

ഒരു മാസം മുൻപായിരുന്നു വിടുതൽ ഹർജിയുമായി ബിഷപ്പ് കോടതിയെ സമീപിച്ചത്. ഇരുഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട കോടതി ഇന്ന് വിധി പറയുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേസിൽ വിചാരണ ഉടൻ ആരംഭിക്കാനാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നീക്കമെങ്കിലും വിടുതൽ ഹർജി തള്ളിയ നടപടിയ്ക്കെതിരെ ബിഷപ്പ് മേൽക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

ഇതിനിടെ കേസിൽ രഹസ്യവിചാരണ വേണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും ഫ്രാങ്കോ സമർപ്പിച്ചിട്ടുണ്ട്.

തനിക്കെതിരെ മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകുന്നുവെന്നും കേസിൽ രഹസ്യവിചാരണ വേണമെന്നുമാണ് ബിഷപ്പിൻ്റെ ആവശ്യം. ഈ കേസിൽ കോടതി 24ന് വിധി പറയും. ഈ ദിവസം ബിഷപ്പ് നേരിട്ട് ഹാജരാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം