കൊച്ചി : ജനന പ്രക്രിയയ്ക്കിടെയുള്ള പരിക്കുകള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക ക്ലിനിക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രസവ സമയത്ത് നവജാത ശിശുവിന് ചില പ്രത്യേക സാഹചര്യങ്ങളില്‍ അസ്ഥികള്‍ക്കും നാഡീവ്യൂഹത്തിനും തകരാറുകള്‍ സംഭവിക്കുന്നത് അത്ര അസാധാരണമല്ല.
എത്രയും നേരത്തെ ഇവയെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക എന്നുള്ളതാണ് ഭാവിയിലുണ്ടായേക്കാവുന്ന വൈകല്യങ്ങള്‍ തടയുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള ഏക മാര്‍ഗം.
ഇത്തരം പരിക്കുകള്‍ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമായി അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ക്ലിനിക്കാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരംഭിച്ചിരിക്കുന്നത്.
ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് കുഞ്ഞുങ്ങളെ പരിശോധിക്കുകയും ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. വിജയമോഹന്, പീഡിയാട്രിക് ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്റ് ഡോ. ചെറി ചെറിയാന് കോവൂര്‍, പീഡിയാട്രിക് ഓര്‍ത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോ. സമര്‍ത്ഥ് മഞ്ജുനാഥ്, ഹാന്‍ഡ് ആന്‍ഡ് മൈക്രോസര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ബിനോയ് പി.എസ്, ഓര്‍ത്തോപീഡിക് അനസ്തെറ്റിസ്റ്റ് ഡോ. അരില്‍ എബ്രഹാം എന്നിവരാണ് വിദഗ്ധ സംഘത്തിലെ മറ്റംഗങ്ങള്‍.
സ്പെഷ്യാലിറ്റി ക്ലിനിക്ക് എല്ലാ ശനിയാഴ്ചയുമാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ വിദഗ്ധരുടെ സേവനം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കും.
ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചതോടെ അസ്ഥികളും സന്ധികളുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലും സ്പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തില്‍ വിദഗ്ധ സേവനം ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സെന്ററായി ആസ്റ്റര്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് റ്യുമറ്റോളജി വിഭാഗം മാറുകയാണ്. വിവരങ്ങള്‍ക്ക് 8111998020 എന്ന നമ്പറില്‍ ബന്ധപ്പെടുക.
News from our Regional Network
RELATED NEWS
English summary: Birth Injury Clinic opens in Astor Medical City