കോവിഡ് – 19 പ്രതിരോധിക്കുന്നതിന് ബിനോയ് വിശ്വം എം പി 65 ലക്ഷം രൂപ അനുവദിച്ചു

Loading...

കോഴിക്കോട്: കോവിഡ് – 19 പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനും കോഴിക്കോട്, കാസർക്കോട്, കോട്ടയം ജില്ലകളിലെ ആശുപത്രികൾക്ക് എം പി ഫണ്ടി ൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചു.

സംസ്ഥാനത്ത് കോവിഡ്- 19 പടർന്ന് പിടിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം നിലനിൽക്കുകയാണ്.
രോഗവ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആശുപത്രികളെ സജ്ജമാക്കേണ്ടതുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് ,കാസർക്കോട് ജില്ലകളിലെ ആശുപത്രികളിൽ വെന്റ്ലേറ്റർ, പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് കിറ്റ്സ് എന്നിവ വാങ്ങുന്നതിന് 25 ലക്ഷം രൂപ വീതവും കോട്ടയം ജില്ലയിലെ വൈക്കം താലൂക്ക് ആശുപത്രിയിൽ വെന്റ് ലേറ്റർ സൗകര്യം ഒരുക്കുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ചതായി ബിനോയ് വിശ്വം എം പി അറിയിച്ചു.

അടിയന്തിര സാഹചര്യം പരിഗണിച്ച് നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കണമെന്ന് കലക്റ്റർമാർക്ക് നിർദ്ദേശം നൽകിയതായി എം പി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം