പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും’ നടന്‍ അജയ് നട്‌രാജിന്റെ കുറിപ്പ്

Loading...

നടന്‍ ബിനീഷ് ബാസ്റ്റിനു വേണ്ടി അനില്‍ രാധാകൃഷ്ണ മേനോന്റെ കാലു പിടിച്ചു മാപ്പുപറയുമെന്ന് നടന്‍ അജയ് നട്‌രാജ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹം പഴികേട്ടതെന്നും ഇതിനെയൊക്കെ നേരിട്ട രീതി പ്രചോദനമാണെന്നും അജയ് പറഞ്ഞു. ‘യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് ഫേസ് ചെയ്തരീതിയുണ്ടല്ലോ’. അജയ് കുറിച്ചു.

അജയ് നട്രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെനേരില്‍ കണ്ടിട്ടില്ല , ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തില്‍ മനസിലായൊരുകാര്യം, യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് ഫേസ് ചെയ്തരീതിയുണ്ടല്ലോ …
മുത്താണ് അനിലേട്ടാ നിങ്ങള്‍. എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം