കരുത്ത് വിളിച്ചോതിയ ബീഹാറിലെ സി പി ഐ റാലിയിൽ പ്രതിപക്ഷ ഐക്യനിര

aswin avala

Loading...

ബീഹാർ : നാരേന്ദ്ര മോദിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി പി ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ബീഹാറിലെ ഗാന്ധി മൈതാനാത്ത് സി പി ഐ സംഘടിപ്പിച്ച വിരാട് റാലി ബീഹാറിലെ സി പി ഐ യുടെ കരുത്തു വിളിച്ചോതുന്നു.

കൂറ്റൻ വിരാട് റാലിയിൽ പ്രതിപക്ഷ മതേതര പാർട്ടി നേതാക്കളുടെ പങ്കാളിത്തം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിരയ്ക്ക് കൂടുതൽ ശക്തി പകരുന്ന തരത്തിലായിരുന്നു.

ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അതുൽ കുമാർ അൻഞ്ജാൻ ഡി രാജ ,ആനി രാജ സത്യനാരായൺ സിംഗ് ഗുലാം നബി ആസാദ് ,ശരത് യാദവ് മുൻ മുഖ്യമന്ത്രി രാം മൻഞ്ചി ജെ എൻ യു എസ് യു മുൻ പ്രസിഡണ്ട് കനയ്യകുമാർ സംഘപരിവാറിനെതിരായ യുവജന ശബ്ദ നിരയിലെ പ്രമുഖൻ ജിഗ്നേഷ് മേഗ്വാനി എം എൽ എ തുടങ്ങിയവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു വേദി.

Loading...