ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു

Loading...

ചെന്നൈ : രാജ്യവ്യാപകമായി കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എല്ലാ പ്രൊഡക്ഷന്‍ ജോലികളും നിര്‍ത്തിവച്ചതായി എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

In light of the ongoing global health crisis, we wish for everyone to stay calm and stay safe.#LetsFightCorona

Posted by Endemol Shine India on Tuesday, March 17, 2020

 

ജീവനക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം. കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ സീരിയല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.

മോഹന്‍ലാല്‍ അവതാരകനായ ഷോ നിലവില്‍ എഴുപത് എപ്പിസോഡുകള്‍ പിന്നിട്ടു. ബിഗ് ബോസ്സ് സീസണ്‍ ടു അവസാനിപ്പിക്കാന്‍ നാല് ആഴ്ച ബാക്കി നില്‍ക്കെയാണ് ഈ തീരുമാനം.

ടിവി താരം ആര്യ, സാജു നവോദയ, അമൃതാ സുരേഷ്, അഭിരാമി സുരേഷ്, അലസാന്‍ഡ്ര, സുജോ, ദയാ അച്ചു, ടിക് ടോക് താരം ഫുക്രു, ആര്‍ ജെ രഘു എന്നിവരാണ് ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്.

ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന ഡോ.രജിത്കുമാര്‍ പുറത്തായതും കൊച്ചി എയര്‍പോര്‍ട്ടിലെ സ്വീകരണവും വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം