ബിഗ്‌ ബോസ് സീസണ്‍ ടു അവസാനിപ്പിക്കുന്നതിന് പിന്നാലെ താരങ്ങളുടെ സെല്‍ഫി വൈറല്‍

Loading...

ചെന്നൈ : കഴിഞ്ഞ ദിവസമാണ് ബിഗ്ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ ഷോയിലെ മത്സരാര്‍ഥികള്‍ പുറത്തെത്തി.

ഇപ്പോള്‍ ബിഗ്ബോസ് താരങ്ങളുടെ വിമാനതാവളത്തില്‍ നിന്നുള്ള സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ബോര്‍ഡിംഗ് പാസുകളുമായി ബിഗ്ബോസ് താരങ്ങളായ ആര്യ, ഫുക്രു, അലീന പടിക്കല്‍ എന്നിവര്‍ ചെന്നൈ വിമാനതാവളത്തില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

ഈ പാശ്ചത്തലത്തിലാണ് മലയാളത്തിലെ സീസണ്‍ 2വിനും തിരശ്ശീല വീഴുന്നത്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍2  70 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം