ഇന്ത്യയില്‍ സ്ഥാനമുള്ളത് ഭാരത് മാതാ കീ ജയ്‌ വിളിക്കുന്നവര്‍ക്ക് : ഹിമാചല്‍‌പ്രദേശ് മുഖ്യമന്ത്രി

Loading...

ന്യൂഡല്‍ഹി : ‘ഭാരത് മാതാ കീ ജയ് ‘ വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍. ഡല്‍ഹിയില്‍ അരങ്ങേറുന്ന അക്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഭാരത് മാത കീ ജയ്’ വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരും. അങ്ങനെ വിളിക്കാത്തവര്‍ ഇന്ത്യയെ എതിര്‍ക്കുന്നവരാണ്. അവര്‍ ഭരണഘടനയെ ബഹുമാനിക്കാത്തവരാണ്. അവരെക്കുറിച്ച്‌ തീര്‍ച്ചയായും ചിന്തിക്കേണ്ടതുണ്ട്. – ഠാക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്ത് നല്ലതൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ ചില പ്രത്യേക മന:സ്ഥിതിയോടെയാണ് പ്രവര്‍ത്തിക്കുന്നത്.

അത്തരം ആളുകളെ എതിര്‍ക്കാന്‍ സമയം വരും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് സമ്മേളത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം