മദ്യവിൽപനയിൽ മാർഗനിർദേശം പുറത്തിറക്കി ബെവ്‌കോ

Loading...

സംസ്ഥാനത്തെ മദ്യവിൽപന സംബന്ധിച്ച് ബിവറേജസ് കോർപറേഷൻ മാർഗരേഖ പുറത്തിറക്കി. കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് പൂർണമായും സാമൂഹിക അകലം പാലിച്ചാകും മദ്യവിൽപന. ഹോട്ട്‌സ്‌പോട്ടിൽ മദ്യവിൽപന ഉണ്ടാകില്ല. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാവും വിൽപന.

ഒരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്ത് മദ്യവിൽപന പൂർണമായും ഓൺലൈൻ വഴിയായിരിക്കുമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. വിർച്വൽ ക്യൂ സംവിധാനത്തിലൂടെ ടോക്കൺ എടുത്ത് വേണം മദ്യം വാങ്ങാൻ എത്തേണ്ടത്.

ഒരു സമയം അഞ്ച് പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഒരു തവണ മദ്യം വാങ്ങിയാൽ പിന്നെ നാല് ദിവസം കഴിഞ്ഞാൽ മാത്രമേ ടോക്കൺ എടുക്കാൻ അനുമതിയുള്ളൂ എന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, മദ്യവിതരണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ബെവ് ക്യൂ ആപ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ബെവ് ക്യൂ ആപ് ഇ-ടോക്കണിന് ഉപഭോക്താവിൽ നിന്ന് 50 പൈസ ഈടാക്കും. ബാറുകളും ബിയർ-വൈൻ പാർലറുകളുമാണ് ഈ തുക നൽകേണ്ടത്. തുക ലഭിക്കുക ബെവ്‌കോയ്ക്ക് ആയിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം