Categories
headlines

അവധിക്ക് നാട്ടില്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു പ്രിയപ്പെട്ടവര്‍ ; കണ്ണീരോടെ വയല ഗ്രാമം

കൊല്ലം: അവധിക്ക് എത്തുന്നതും കാത്തിരിക്കുകയായിരുന്നു കുടുബം എന്നാല്‍ പകരം പ്രിയപ്പെട്ടവന്റെ മരണവാര്‍ത്ത‍ ആയിരുന്നു ആ ഗ്രാമം കേട്ടത്.20 വര്‍ഷമായി അനീഷ്‌ രാജ്യത്തിന്‌വേണ്ടി സേവനം അനുഷ്ട്ടിചുവരികയായിരുന്നു

അനീഷ് തോമസിന്റെ മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് കുടുംബവും നാടും.

കഴിഞ്ഞ ദിവസമാണ് പാക് ഷെല്ലാക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടത്. ഈ മാസം 25ന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു അനീഷ് തോമസ്.

പാക് ആക്രമണത്തില്‍ ഒരു മേജറടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പ്രകോപനമില്ലാതെയായിരുന്നു പാകിസ്ഥാന്റെ ആക്രമണം.

രജൗരിയിലെ സുന്ദര്‍ബനി മേഖലയിലായിരുന്നു കരാര്‍ ലംഘിച്ച് പാകിസ്ഥാന്റെ ഷെല്ലാക്രമണ. അനീഷ് തോമസിന്റെ സുഹൃത്തുക്കളാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്

അനീഷിന്റെ  കുടുംബത്തിന് മരണവാര്‍ത്ത താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ഇന്ന് രാത്രിയോടെ മൃതദേഹം വീട്ടില്‍ എത്തിക്കും.

നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അനീഷ് തോമസ്. സൈന്യത്തില്‍ ചേരുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു.

അനീഷ് കായികരംഗത്ത് സജീവമായിരുന്നു. വായനശാലയിലും പഠിച്ച സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

അതിന് ശേഷം പൂര്‍ണ ബഹുമതികളോടെ അടക്കം ചെയ്യും. കൊവിഡ് പ്രോട്ടോക്കോള്‍  പാലിച്ചായിരിക്കും പൊതുദര്‍ശനം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP