കടക്ക് പുറത്ത് ; കേരള പോലീസിന്‍റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി

Loading...

തിരുവനന്തപുരം : ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പോലീസ്. പുതിയ ട്രെയിനി ബാച്ചിന്റെ പരിശീലനത്തിന്റെ ഭാഗമായി പുറത്തിറക്കിയ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. പോലീസ് അക്കാദമി എഡിജിപിയുടേതാണ് ഉത്തരവ്.

സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്ബുകളില്‍ പുതിയ ബാച്ച്‌ പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് ബറ്റാലിയന്‍ മേധാവികള്‍ക്കടക്കം പുതിയ മെനു ഉള്‍പ്പെടുന്ന ഉത്തരവ് കൈമാറിയിരിക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ ബീഫ് നിരോധിച്ചതല്ലെന്നും, ഡയറ്റീഷ്യന്‍ തയാറാക്കിയ മെനു പ്രകാരമാണ് ബീഫ് ഒഴിവാക്കിയതെന്നും അക്കാദമി വിശദീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബീഫ് ഒഴിവാക്കിക്കൊണ്ടുളള മെനു എല്ലാ ബറ്റാലിയനുകള്‍ക്കും നല്‍കിയിട്ടുണ്ട്.

അതേസമയം ട്രെയിനികളുടെ ഭക്ഷണതുകയും കൂട്ടി. 2000 രൂപയില്‍ നിന്ന് 6000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. പുതിയ ബാച്ചില്‍ 2800 പോലീസുകാരാണ് ട്രയിനിങ്ങ് നടത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം