ബ്യൂട്ടീഷ്യ​ന്‍റെ കൊലപാതകം;കൊന്ന് കാലുകള്‍ മുറിച്ചു മാറ്റി,വെളിപ്പെടുത്തല്‍..

Loading...

പാ​ല​ക്കാ​ട്​: പാ​ല​ക്കാ​ട്ട്​ കൊ​ല്ല​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​നി സു​ചി​ത്ര​യു​ടെ മൃ​ത​ദേ​ഹം പ്ര​തി പ്ര​ശാ​ന്ത് പെ​ട്രോ​ളൊ​ഴി​ച്ച്‌​ ക​ത്തി​ക്കാ​നും ശ്ര​മി​ച്ചു. ഇ​തി​ന്​ ക​ഴി​യാ​താ​യ​പ്പോ​ള്‍ കാ​ല്‍​മു​ട്ട്​ വ​രെ​യും പാ​ദ​ങ്ങ​ളും മു​റി​ച്ച്‌​ വേ​ര്‍​പ്പെ​ടു​ത്തി വീ​ടി​​​െന്‍റ മ​തി​ലി​നോ​ടു ചേ​ര്‍​ന്ന ച​തു​പ്പി​ല്‍ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു.

പു​ല​ര്‍​ച്ച കൊ​ല്ല​ത്തെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക്​ ​േപാ​യ പ്ര​ശാ​ന്ത്, ഏ​പ്രി​ല്‍ ര​ണ്ടി​ന്​ ​അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൂ​ട്ടി വീ​ണ്ടും പാ​ല​ക്കാ​​െ​ട്ട​ത്തി. ഇ​വ​രെ വീ​ട്ടി​ലാ​ക്കി വീ​ണ്ടും കൊ​ല്ല​ത്തേ​ക്ക്​ മ​ട​ങ്ങി.

സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ സു​ചി​ത്ര​യു​ടെ മൊ​ബൈ​ല്‍ കാ​ള്‍ പി​ന്തു​ട​ര്‍​ന്നാ​ണ്​ ​കൊ​ല്ലം ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ജോ​സി ചെ​റി​യാ​ന്‍, ജി​ല്ല ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി പി.​ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സി​​ന്‍റെ ചു​രു​ള​ഴി​ച്ച​ത്.

പാ​ല​ക്കാ​ട്​ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എം. മ​ണി​ക​ണ്​​ഠ​​ന്‍, സീ​നി​യ​ര്‍ പൊ​ലീ​സ്​ സ​ര്‍​ജ​ന്‍ പി.​ബി. ഗു​ജ്​​റാ​ള്‍, ഫോ​റ​ന്‍​സി​ക്​ വി​ദ​ഗ്​​ധ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. വൈ​കീ​ട്ട്​ പാ​ല​ക്കാ​ട്​ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി.

മാ​ര്‍​ച്ച്‌​ 17ന്​ ​എ​റ​ണാ​കു​ള​ത്ത്​ ബ്യൂ​ട്ടി​ഷ്യ​ന്‍ ട്രെ​യി​നി​ങ്ങി​നെ​ന്ന്​ പ​റ​ഞ്ഞ്​ കൊ​ല്ല​ത്തെ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന്​ പോ​യ സു​ചി​ത്ര തു​ട​ര്‍​ന്ന്​ ര​ണ്ടു​ദി​വ​സം വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചി​രു​ന്നു. 20നും ​വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ്​ പി​താ​വ്​ ശി​വ​ദാ​സ​ന്‍ പി​ള്ള പ​രാ​തി ന​ല്‍​കി​യ​ത്. സു​ചി​ത്ര വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​താ​ണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല മുന്‍കൂട്ടി ആസൂത്രണം ചെയ്​തതാണെന്ന് സൂചന
സു​ചി​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ പ്ര​തി പ്ര​ശാ​ന്ത്​ മു​ന്‍​കൂ​ട്ടി ആ​സൂ​ത്ര​ണം ന​ട​ത്തി​യി​രു​ന്ന​താ​യി സൂ​ച​ന. ആ​ദ്യം ​െപാ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ച്ച്‌​ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ​പ്ര​ശാ​ന്ത്, ഒ​ടു​വി​ല്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ​മ​​റ്റാ​രെ​ങ്കി​ലും സ​ഹാ​യി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്​ സു​ചി​ത്ര​യു​ടെ കാ​ലു​ക​ളും പാ​ദ​ങ്ങ​ളും കു​ഴി​യി​ല്‍​നി​ന്ന്​ എ​ടു​ത്ത​ത്. കൊ​ല​ക്കു​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ളി​ല്‍ ചി​ല​ത്​ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു.​ അ​ടു​ത്ത​ദി​വ​സം സ്ഥ​ല​ത്ത്​ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

കോ​ഴി​ക്കോ​ട്​ പേ​രാ​​​മ്ബ്ര സ്വ​ദേ​ശി​​യാ​ണെ​ങ്കി​ലും പ്ര​ശാ​ന്ത്​ പ​ത്തു​വ​ര്‍​ഷ​മാ​യി പാ​ല​ക്കാ​ട്ടാ​ണ്​ താ​മ​സം. ചെ​ൈ​മ്ബ സം​ഗീ​ത കോ​ള​ജി​ല്‍ എം.​എ മ്യൂ​സി​ക്​ പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​യാ​ള്‍ കൊ​ട്ട​ശ്ശേ​രി​യി​ല്‍ സം​ഗീ​താ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. മ​റ്റ്​ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലും സം​ഗീ​ത ക്ലാ​സു​ക​ളും എ​ടു​ക്കു​ന്നു​ണ്ട്. ര​ണ്ട്​ വ​ര്‍​ഷം മു​മ്ബാ​ണ്​ ഇ​യാ​ള്‍ വി​വാ​ഹി​ത​നാ​യ​ത്.

ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ കു​ടും​ബ​വു​മാ​യി മ​ണ​ലി ഹൗ​സി​ങ്​ കോ​ള​നി​യി​ലെ ശ്രീ​രാം​ന​ഗ​റി​ല്‍ വാ​ട​ക​വീ​ടെ​ടു​ത്ത​ത്. മാ​സ​ങ്ങ​ളോ​ളം മാ​താ​പി​താ​ക്ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ പ്ര​ശാ​ന്തി​ന് ശി​ഷ്യ​രാ​യി നി​ര​വ​ധി കു​ട്ടി​ക​ളു​ണ്ട്. സൗ​മ്യ പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍, മി​ത​ഭാ​ഷി​യാ​യി​രു​ന്നെ​ന്ന്​ അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു. മാ​ര്‍​ച്ച്‌​ 17ന്​ ​രാ​ത്രി സു​ചി​ത്ര​യു​മാ​യി പ്ര​ശാ​ന്ത്​ എ​ത്തി​യി​ട്ടും വീ​ട്ടി​ല്‍ ആ​ള​ന​ക്ക​മു​ള്ള​താ​യി തോ​ന്നി​യി​രു​ന്നി​ല്ലെ​ന്ന്​ അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു.

വീ​ടി​​െന്‍റ ജ​ന​ലു​ക​ളും അ​ടു​ക്ക​ള ഭാ​ഗ​വു​മെ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ല്‍ കൊ​ല ന​ട​ക്കു​ക​യും പി​ന്നീ​ട്​ മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടു​ക​യും ചെ​യ്​​തി​ട്ടും പ​രി​സ​ര​ത്ത്​ ആ​ര്‍​ക്കും ഒ​ന്നും അ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്തെ പു​ല്‍​ക്കാ​ടു​ക​ള്‍​ക്ക്​ പ്ര​ശാ​ന്ത്​ തീ​യി​ട്ടി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം