വിവാഹേതര ബന്ധത്തിന് തടസ്സം ; മരുമകളും കാമുകനും അമ്മായിയമ്മയെ കൊന്നത് അതിക്രൂരമായി

Loading...

ജയ്പുര്‍: വിവാഹേതര ബന്ധത്തിന് തടസംനിന്ന അമ്മായിയമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു.

രാജസ്ഥാനിലെ ജുന്‍ജുനു ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന കൊലപാതകം ഇപ്പോഴാണ് ചുരുളഴിഞ്ഞത്. കേസില്‍ മരുമകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായി.

അല്‍പന എന്ന യുവതിയാണ് ഭര്‍തൃമാതാവ് സുബോധ് ദേവിയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലചെയ്തത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അല്‍പനയുടെ ഭര്‍ത്താവ് സചിന്‍ സൈനികനാണ്. അല്‍പനക്ക് പ്രദേശവാസിയായ മനീഷ് എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു.

ഇരുവരും ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നതിനെ സുബോധ് ദേവി ശകാരിക്കാറുണ്ടായിരുന്നു.

ഇരുവരുടെയും ബന്ധത്തിന് അമ്മായിയമ്മ തടസംനിന്നതോടെ ഇവരെ കൊല്ലാന്‍ തീരുമാനിച്ചു.തങ്ങളെ സംശയിക്കാതിരിക്കാന്‍ വേണ്ടിയാണ് സുബോധ് ദേവിയെ കൊല്ലാന്‍ ഇവര്‍ സുഹൃത്ത് കൃഷ്ണകുമാറിന്‍റെ സഹായത്തോടെ വിഷപ്പാമ്ബിനെ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് സുബോധ് ദേവി മരിച്ചത്.

സുബോധ് ദേവി കൊല്ലപ്പെട്ട ജൂണ്‍ രണ്ടിന് അല്‍പനയും മനീഷും തമ്മില്‍ 124 ഫോണ്‍ കോളുകള്‍ നടന്നതായി പൊലീസ് കണ്ടെത്തി. 19 പ്രാവശ്യം കൃഷ്ണകുമാറിനെയും വിളിച്ചിട്ടുണ്ട്. ഇവരുടെ മെസേജുകളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന്, മൂന്നുപേരും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ജനുവരി നാലിന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം