സ്റ്റേഡിയത്തില്‍ വില്ലനായി വെളിച്ചകുറവ് ;ഇന്ത്യ തോക്കില്ലെന്ന് ഇതിനോടകം ഉറപ്പായി

Loading...

സിഡ്‌നി : നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ മത്സരം നേരത്തെ നിര്‍ത്തിവെച്ചു. സ്റ്റേഡിയത്തില്‍ വില്ലനായെത്തിയ വെളിപ്പകുറവാണ് മൂന്നാം ദിവസത്തെ മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണം. ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് 236 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മൂന്നാം ദിവസത്തെ മത്സരം ഉപേക്ഷിച്ചത്.

ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് മാത്രം അവശേഷിക്കെ 386 റണ്‍സ് പിറകിലാണ് ഓസ്‌ട്രേലിയ. മത്സരം രണ്ട് ദിവസം മാത്രം ശേഷിക്കെ ഈ ടെസ്റ്റ് മത്സരം ഇന്ത്യ തോക്കില്ലെന്ന് ഇതിനോടകം ഉറപ്പായി. ഇതോടെ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കാനൊരുങ്ങുകയാണ്. നിലവില്‍ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.

25 റണ്‍സുമായി പാറ്റ് കമ്മിന്‍സും 28 റണ്‍സുമായി ഹാന്‍കോമ്പുമാണ് ഓസീസ് നിരയില്‍ ക്രീസില്‍. വിക്കറ്റ് നഷ്ടപ്പെടാതെ 24 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയക്കായി ഓപ്പണര്‍ ഹാരിസ് അര്‍ധസെഞ്ച്വറി നേടി. 120 പന്തില്‍ എട്ട് ഫോര്‍ സഹിതം 79 റണ്‍സാണ് ഹാരിസ് സ്വന്തമാക്കിയത്. എന്നാല്‍ മറ്റാര്‍ക്കും വലിയ സ്‌കോറുകള്‍ കണ്ടെത്താനായില്ല. ഖ്വാജ 27ഉം ലബ്‌സര്‍ജ് 38ഉം റണ്‍സെടുത്ത് പുറത്തായി.

മാര്‍ഷ് (8) ഹെഡ് (20) പെയ്ന്‍ (5) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ഷമ്മിയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.

നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും റിഷഭ് പന്തിന്റേയും സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറിയും നേടി.

Loading...