മൂന്നാംനിലയില്‍ നിന്ന് വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

ദില്ലി: താമസസ്ഥലത്തിന്‍റെ മൂന്നാംനിലയില്‍ നിന്ന് വീണ് കുട്ടിക്ക് ദാരുണാന്ത്യം. ദില്ലിയിലെ ജാഫ്രാബാദില്‍ ശനിയാഴ്ചയാണ് സംഭവം.  മൂന്നുവയസുകാരന്‍ അയാനാണ് മരിച്ചത്.  ശനിയാഴ്ച രാവിലെ 7.45 നാണ് സംഭവം നടന്നത്.
ബെഡില്‍ കളിക്കുകയായിരുന്ന അയാന്‍ പിന്നീട് ജനലില്‍ കയറി താഴേക്ക് വീഴുകയായിരുന്നെന്ന് അയാന്‍റെ പിതാവ് ഷഹബാസ് ഖാന്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം