Categories
headlines

ഐപിഎലിൻ്റെ 2020 സീസണിൽ ടൈറ്റിൽ സ്പോൺസറാവാൻ ബാബാ രാംദേവിൻ്റെ പതഞ്ജലി

ഐപിഎലിൻ്റെ 2020 സീസണിൽ ടൈറ്റിൽ സ്പോൺസറാവാൻ ബാബാ രാംദേവിൻ്റെ പതഞ്ജലി. വിവോ പിന്മാറിയതിന് പിന്നാലെയാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസറാവാൻ പതഞ്ജലി ഒരുങ്ങുന്നത്. 

ടൈറ്റിൽ സ്പോൺസർഷിപ്പിലേക്ക് ബിസിസിഐ ക്ഷണിച്ച ബിഡിൽ പതഞ്ജലിയും പങ്കെടുക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തങ്ങളുടെ ഉത്പന്നങ്ങൾ കയറ്റി അയക്കാൻ ശ്രമിക്കുന്ന കമ്പനിക്ക് ഐപിഎൽ പോലൊരു വേദി മികച്ച പ്ലാറ്റ്ഫോം ആകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറുക ഈ സീസണിൽ മാത്രമെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. 2021ൽ വിവോ തിരികെയെത്തി 2023 വരെ തുടരും.

ചൈനയുമായി തുടരുന്ന അതിർത്തി തർക്കങ്ങൾ കത്തി നിൽക്കുന്ന സമയമായതു കൊണ്ട് തന്നെ ഈ സീസണിൽ വിവോ ഐപിഎൽ സ്പോൺസർ ചെയ്താൽ ആരാധക രോഷം ഉണ്ടാവുമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു.

read more : ഇ ഐ എ നിര്‍ദേശങ്ങള്‍ അന്തിമമല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

ഇതിൻ്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി വിവോയെ മാറ്റി നിർത്താൻ ബിസിസിഐ തീരുമാനിച്ചത്.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും.

വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്.

മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP