അയോദ്ധ്യ വിധി ഇന്ന് ; വിവിധയിടങ്ങളില്‍ സ്​കൂളുകള്‍ക്ക്​ അവധി, നിരോധനാജ്ഞ

Loading...

ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ സ്​കൂളുകള്‍ക്ക്​ അവധി പ്രഖ്യാപിച്ചു. മധ്യപ്രദേശ്​, ഉത്തര്‍പ്രദേശ്​, ജമ്മുകശ്​മീര്‍, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങള്‍ക്ക്​ സുപ്രീംകോടതി വിധിക്ക്​ മുന്നോടിയായി അവധി നല്‍കി.

ഉത്തര്‍പ്രദേശ്​, ഗോവ, ജമ്മുകശ്​മീര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്​. ബംഗളൂരു നഗരത്തില്‍ രാവിലെ ഏഴ്​ മണി മുതല്‍ 12 വരെ നിരോധനാജ്ഞയായിരിക്കുമെന്ന്​ കമീഷണര്‍ ഭാസ്​കാര്‍ റാവു പറഞ്ഞു.

സുരക്ഷമുന്‍കരുതലെന്ന നിലയില്‍ ജമ്മുകശ്​മീരില്‍ പരീക്ഷകള്‍ മാറ്റി. ഇന്ന്​ ഡ്രൈ​​ ഡേയായിരിക്കും. ജമ്മുകശ്​മീരില്‍ പടക്കം പൊട്ടിക്കുന്നതിനും നിരോധനമുണ്ട്​. ഹൈദരാബാദില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് കമീഷണര്‍​ അഞ്​ജനി കുമാര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം