Categories
Kozhikode

പൊതുവിദ്യാലയത്തിൽ പഠിച്ച‌് നേടിയ ആയിശയുടെ റാങ്കുകൾക്ക് ഇരട്ടി തിളക്കമേറെ

കോഴിക്കോട്: അഖിലേന്ത്യാ മെഡിക്കൽ, ദന്തൽ പ്രവേശന പരീക്ഷയായ നീറ്റിൽ 12ാം റാങ്കുമായി അഭിമാന വിജയം നേടിയിരിക്കുകയാണ‌് കൊയിലാണ്ടി കൊല്ലം സ്വദേശിനി എസ് അയിഷ‌.

ഒബിസി വിഭാഗത്തിൽ രണ്ടാം റാങ്കുമുണ്ട‌്. പൊതുവിദ്യാലയത്തിൽ പഠിച്ച‌് നേടിയ ഈ റാങ്കുകൾക്ക‌് ഇരട്ടി തിളക്കവുമുണ്ട‌്.

നീറ്റ് പ്രവേശന പരീക്ഷയിൽ നല്ല പ്രതീക്ഷയിലായിരുന്നു അയിഷ. എങ്കിലും ചെറിയ ആശങ്ക ഉണ്ടായിരുന്നു. വെള്ളിയാഴ‌്ച ഫലപ്രഖ്യാപനം സാങ്കേതിക തകരാറിൽ വൈകിയിരുന്നു.

രാവിലെ തുടങ്ങിയ കാത്തിരിപ്പിനൊടുവിൽ രാത്രി എട്ടോടെയാണ‌് ഫലമറിഞ്ഞത‌്. വിചാരിച്ചതിനേക്കാൾ നല്ല റാങ്ക‌് നേടാനായെന്ന‌് അയിഷ പറയുന്നു. 720ൽ 710 സ്കോർ.

കാപ്പാട് ഇലാഹിയ സ്കൂൾ, തിരുവങ്ങൂർ എച്ച്എസ്എസ‌്, കൊയിലാണ്ടി ജിബിഎച്ച്എസ്എസ‌് എന്നിവിടങ്ങളിലായിരുന്നു പഠനം.

പ്രവാസിയായിരുന്ന എ പി അബ്ദുൽ റസാഖിന്റെയും ഷമീമയുടെയും മകളായ അയിഷക്ക‌് എസ‌്എസ‌്എൽസിക്കും പ്ലസ‌്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ‌് ഉണ്ട‌്.

ഡൽഹി എയിംസിൽ എംബിബിഎസിന് ചേരാനാണ് ആഗ്രഹം. സഹോദരൻ അഷ്ഫാഖ് കൊല്ലം ടികെഎം എൻജിനിയറിങ്‌‌ കോളേജിലും സഹോദരി ആലിയ കൊയിലാണ്ടി ജിബിഎച്ച്എസ്എസിലും വിദ്യാർഥിയാണ‌്.

കോഴിക്കോട് റെയ്സ് എൻട്രൻസ് കോച്ചിങ് സെന്ററിലായിരുന്നു പരിശീലനം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: S Aisha, a native of Koyilandy, Kollam, has proudly secured 12th rank in NEET, the All India Medical and Dental Entrance Examination

NEWS ROUND UP