Categories
ദേശീയം

രാജ്യദ്രോഹക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ആയിഷ സുൽത്താന

രാജ്യദ്രോഹക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കവരത്തിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു.

ഹർജി കോടതി നാളെ പരിഗണിക്കും. ചാനൽ ചർച്ചക്കിടെ വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തത്.

ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആയിഷ സുല്‍ത്താനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Ayesha Sultana seeks anticipatory bail in treason case

NEWS ROUND UP