മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം:രക്ഷയായത് വീട്ടമ്മയുടെ ഇപെടല്‍

Loading...

 

കാഞ്ഞങ്ങാട്:മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ സമയോജിതമായ ഇപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാറിലാണ് സംഭവം. കള്ളാര്‍ ഒക്ലാവ് സ്വദേശിയുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കള്ളാറിലെ മദ്രസ വിട്ട് വീട്ടിലേക്ക് നടന്നുപോകുമ്ബോഴാണ് കാറിലെത്തിയ നാലംഗസംഘം കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത് . സംഭവം കണ്ട വീട്ടമ്മ ബഹളംവെച്ചുകൊണ്ട് കാറിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഇതോടെ സംഘം കുട്ടിയെ വിട്ട് കാറില്‍ സ്ഥലം വിടുകയായിരുന്നു.  പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം