മദ്യം കിട്ടിയില്ല ;കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യാ ശ്രമം

Loading...

കോട്ടയം: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യാ ശ്രമം. ചങ്ങനാശ്ശേരി പി.എം.ജെ കോംപ്ലക്സിലെ മൂന്നാം നിലയില്‍ നിന്നുമാണ് മറ്റം സ്വദേശി ശശി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം,​ ഇന്ന് കൊല്ലത്ത് മദ്യം ലഭിക്കാത്തതില്‍ അസ്വസ്ഥനായിരുന്നയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മദ്യാസക്തനായിരുന്ന ഇയാള്‍ രണ്ടു ദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെപ്രാളത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകള്‍ അടച്ചിടാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് മാത്രം രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച കായംകുളത്ത് ഷേവിംഗ് ക്രീം എടുത്തുകുടിച്ച്‌ യുവാവ് മരിച്ചു. കൊച്ചിയിലും തൃശൂരിലും ഇന്നലെ ഒരോ ആത്ഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ച​തോ​ടെ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്ക് ഡോ​ക്ട​റു​ടെ ഉപദേശ​പ്ര​കാ​രം മ​ദ്യം ന​ല്‍​കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായി താന്‍ എ​ക്സൈ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കുമെന്നും പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചിരുന്നു. മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍ വ​ലി​യ പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ച​തോ​ടെ നി​ര​വ​ധി പേ​ര്‍ സംസ്ഥാനത്ത് ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം