ബൈക്ക് യാത്രികനെ പടക്കം എറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു

Loading...

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ വധശ്രമം. മലയടി തച്ചൻകോട് വെച്ചാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്ത പുളിമൂട് സ്വദേശിയായ അനസിനാണ് വെട്ടേറ്റത്.

കാറിലെത്തിയ അക്രമിസംഘം പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം അനസിനെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വ്യക്തി വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ശരീരമാസകലം വെട്ടേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Loading...