നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം: ധാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Loading...

തിരുവനന്തപുരം : പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോട് കൊറോണ നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ കയറി അക്രമണം നടത്തിയവര്‍ക്കെതിരെ ധാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇ​ത്ത​രം പ്ര​വ​​ണ​ത​ക​ള്‍ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ത​ണ്ണി​ത്തോ​ട് ഇ​ട​ക്ക​ണ​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു​ നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കോ​യ​മ്ബ​ത്തൂ​രി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി എ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ ആ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുകയും വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് പൊലീസ് ഒരു ഭാഗത്ത് ചെയ്യുമ്ബോള്‍ തന്നെ നാടും നാട്ടുകാരും ഇത്തരത്തിലുള്ള കുല്‍സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണം.

സമൂഹത്തിനെതിരായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഒറ്റപ്പെടുത്തണം. ഇതിനെതിരെ നാടിന്‍റെ ജാഗ്രത ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം