പത്തനംതിട്ടയില്‍ ക്വാറന്റീൻ ലംഘിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു

Loading...

പത്തനംതിട്ട : പത്തനംതിട്ടയില്‍ ക്വാറന്റീൻ ലംഘിച്ച് രക്ഷപെടാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട്‌ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്വാറന്റീൻ കഴിഞ്ഞയാളാണ് നിരവധി ആളുകളുള്ള ടൌണിലേക്ക് ഇറങ്ങിയോടിയത്. ഇത് പരിഭ്രാന്തി പരത്തിയെങ്കിലും ആരോഗ്യ പ്രവര്‍ത്തകരെത്തി ഇയാളെ  ബലമായി  പിടിച്ചു ആംബുലന്‍സില്‍  കൊണ്ടുപോയി.

തുടര്‍ന്ന് സംഭവ സ്ഥലത്ത് അണുനശീകരണത്തുനുള്ള നടപടികള്‍ തുടങ്ങി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ രോഗികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ആശങ്ക ക്കൂട്ടുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം