കമല്‍ഹാസനോടു നിര്‍ബന്ധിത ഹൗസ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം

Loading...

ചെന്നൈ: മുംബൈയില്‍ താമസിക്കുന്ന മകള്‍ വിദേശ സന്ദര്‍ശനം നടത്തിയതിന്റെ പേരില്‍ നടന്‍ കമല്‍ഹാസനോടു നിര്‍ബന്ധിത ഹൗസ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ച ചെന്നൈ കോര്‍പ്പറേഷന്‍ നടപടി വിവാദത്തില്‍. ശ്രുതി ഹാസന്‍ ഈമാസം പത്തിനു ലണ്ടനില്‍ നിന്ന് തിരികെയെത്തി എന്നു കാണിച്ചാണ് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. ക്വാറന്റീന്‍ കഴിയുന്നവരുണ്ടെന്നു സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ ആള്‍വാര്‍പേട്ടിലെ താരത്തിന്റെ വീട്ടില്‍ പതിക്കുകയും ചെയ്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രുതി ഹാസന്‍ മുംബൈയിലാണ് താമസമെന്ന് കാണിച്ച്‌ മക്കള്‍ നീതി മയ്യം നേതാക്കള്‍ രംഗത്ത് എത്തിയതോടെ കോര്‍പ്പറേഷന് അബദ്ധം ബോധ്യമായി. പിന്നീട് ഉദ്യോഗസ്ഥരത്തി സ്റ്റിക്കര്‍ നീക്കം ചെയ്തു. മക്കള്‍ നീതി മയ്യത്തിന്റെ ഓഫീസായി ഉപയോഗിക്കുന്ന ആള്‍വാര്‍ പേട്ടിലെ വീട്ടില്‍ താരം താമസിക്കുന്നുമില്ല. ശ്രുതി ഹാസന്‍ വിദേശ സന്ദര്‍ശനം നടത്തിയതിനാല്‍ സ്വയം വീട്ടില്‍ നിരീക്ഷണത്തിലാണെന്നു നേരത്തെ തന്നെ കമല്‍ഹാസന്‍ അറിയിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം