ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍

Loading...

കൊച്ചി: കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . പശ്ചിമബം​ഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ആസിഫ് ഇക്ബാല്‍ (17) ആണ് മരിച്ചത്. എറണാകുളത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്തു വരികയായിരുന്നു .

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തതിനാല്‍ ആസിഫ് അസ്വസ്ഥനായിരുന്നെന്ന് കൂടെ ജോലി ചെയ്തിരുന്നവര്‍ പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മെയ് 6 ന് പശ്ചിമ ബംഗാളിലേക്ക് തിരിച്ചുപോയ ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടികയില്‍ ആസിഫിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇതേതുടര്‍ന്ന് ആസിഫ് വിഷാദത്തിലായിരുന്നു എന്ന് പോലീസും പറഞ്ഞു .

ലോക് ഡൗണിന് ശേഷം ജോലിയില്ലാതാകുമെന്ന കാര്യവും ആസിഫിനെ വിഷമിപ്പിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി . ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം