വൃക്ക ശസ്ത്രക്രിയയ്ക്ക് ശേഷം ജയ്റ്റ്‌ലി മടങ്ങിയെത്തുന്നു; രണ്ടാഴ്‌ച്ചയ്ക്കകം ധനമന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

വെബ് ഡെസ്ക്

കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വൃക്ക ശസ്ത്രക്രിയയ്ക്ക് ശേഷം മടങ്ങിയെത്തുന്നതായി സൂചന.വൃക്ക രോഗം സംബന്ധിച്ച ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അദ്ദേഹം. വരുന്ന രണ്ട് ആഴ്‌ച്ചകള്‍ക്കുള്ളില്‍ ജയ്റ്റ്‌ലി ധനമന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ധനമന്ത്രിയായിരുന്നു ജയ്റ്റ്ലി.

Image result for arun jaitley

മെയ്‌ 14നു ശസ്ത്രക്രിയയ്ക്കു ശേഷം പൊതുപരിപാടികളില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.എന്നിരുന്നിട്ടും ജയ്റ്റ്‌ലി സമൂഹ മാധ്യമങ്ങളില്‍ സജീവമായി. അദ്ദേഹത്തിന്റെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനായിരുന്നു ചുമതല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം