ഇനി കശ്മീരില്‍ സംഭവിക്കാന്‍ പോകുന്നതെന്ത്?…

Loading...

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. 1954ല്‍ നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആര്‍ട്ടിക്കിള്‍ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്.

എന്താണ് ആര്‍ട്ടിക്കിള്‍ 35A

ജമ്മു കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു.

രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തില്‍ ആര്‍ട്ടിക്കിള്‍ 35A വര്‍ത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 നല്‍കുന്ന പ്രത്യേക അധികാരങ്ങള്‍

കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആര്‍ട്ടിക്കിള്‍ 370ന്റെ കരട് തയ്യാറാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മേല്‍ കേന്ദ്രസര്‍ക്കാരിനുള്ള അധികാരങ്ങള്‍ ഈ വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനാവൂ. കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം ആവശ്യമാണെന്നും നിഷ്‌കര്‍ച്ചിട്ടിട്ടുണ്ട്.

1956ല്‍ നിലവില്‍ വന്ന ഭരണഘടന അനുസരിച്ച്‌ നിലവില്‍ വന്ന സംസ്ഥാനങ്ങള്‍ക്കുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പദവിയാണ് ജമ്മു കശ്മീരിന് നല്‍കിയത്. പാര്‍ലമെന്റിന് ജമ്മു കശ്മീരിന്റെ അതിര്‍ത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ അധികാരമില്ലായിരുന്നു.

ആര്‍ട്ടിക്കിള്‍ 35A നിയമനിര്‍മാണത്തിന് പിന്നില്‍

സ്വാതന്ത്ര്യത്തിന് മുമ്ബ് ജമ്മു കശ്മീരില്‍ നിലവിലിരുന്ന നിയമത്തിന്റെ തുടര്‍ച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങല്‍ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. 1947ല്‍ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്‍ന്നു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് ഒപ്പു വെച്ച്‌ ഡല്‍ഹി കരാര്‍ അനുസരിച്ച്‌ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം